LiveTV

Live

Kerala

ഇടുക്കിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മൂന്ന് സുഹൃത്തുക്കളെ ചോദ്യംചെയ്യും

പെൺകുട്ടികൾ സുഹൃത്തുക്കളുമായി നാടുവിടാൻ ശ്രമിച്ചെന്ന് മൊഴി.

ഇടുക്കിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മൂന്ന് സുഹൃത്തുക്കളെ ചോദ്യംചെയ്യും

അടിമാലിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾ സുഹൃത്തുക്കളുമായി നാടുവിടാൻ ശ്രമിച്ചെന്ന് മൊഴി. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന ബന്ധുവും കൂട്ടുകാരിയുമായ പെൺകുട്ടിയുടേതാണ് മൊഴി. മൂന്ന് സുഹൃത്തുക്കളെ അടിമാലി പൊലീസ് ചോദ്യം ചെയ്യും.

ഇടുക്കി അടിമാലി കുളമാങ്കുഴിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 17കാരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴിയിലൂടെയാണ് കൂടുതല്‍ വ്യക്തതയുണ്ടായത്. ഈ മാസം 11ആം തീയ്യതിയാണ് 17 വയസ്സുകാരി സുഹൃത്തും ബന്ധുവുമായ 21കാരിക്കൊപ്പം വീടുവിട്ടത്. ഇവർ ആൺ സുഹൃത്തുക്കളുമായി ഫോണിൽ ബന്ധപ്പെട്ടെന്നും ഇരുവരും നാടുവിടാൻ ശ്രമിച്ചിരുന്നതായുമാണ് പോലീസിന് മൊഴി ലഭിച്ചത്. ആൺ സുഹൃത്തുക്കൾ നൽകിയ ഉറപ്പിനെ തുടർന്നാണ് ഇരുവരും ഒരു ദിവസം വനത്തിൽ തങ്ങിയത്. പെൺകുട്ടികളെ പിന്നീട് ബന്ധുക്കൾ തിരികെ വീട്ടിൽ എത്തിക്കുകയായിരുന്നു.

13ന് വീട്ടിൽ എത്തിയ പെണ്‍കുട്ടിയെ അമ്മ അടിക്കാൻ ശ്രമിച്ചതും ശകാരിച്ചതുമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നും 21 വയസുകാരി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് ആൺ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ സ്വന്തമായി ഇല്ലായിരുന്നെന്നും ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ എവിടെനിന്നു ലഭിച്ചെന്ന് അറിയില്ലെന്നും വീട്ടുകാർ പറഞ്ഞിരുന്നു.