LiveTV

Live

Kerala

പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് മെയ്‌ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ല

സർക്കാർ ഏറ്റെടുത്തതിന് ശേഷം ഡിഎ മുടങ്ങിയെന്നും പരാതി. പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി

പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് മെയ്‌ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ല

കണ്ണൂർ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് മെയ്‌ മാസത്തെ ശമ്പളം ഇതുവരെയായി വിതരണം ചെയ്തില്ല. സർക്കാർ ഏറ്റെടുത്തതിന് ശേഷം ഡിഎ മുടങ്ങിയെന്നും പരാതി. പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി.

കോവിഡ് മഹാമാരിയുടെ ഈ കാലത്തും കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം ഡി.എ അടക്കമുള്ള ആനുകൂല്യങ്ങളും നിലച്ചു. മറ്റ് സർക്കാർ ജീവനക്കാരുടെതിന് തുല്യമായി ഇവരുടെ ശമ്പളത്തിൽ നിന്നും കോവിഡ് ഫണ്ട്‌ ഈടാക്കുന്നുണ്ടങ്കിലും ശമ്പളം പക്ഷെ എന്ന് കിട്ടുമെന്ന കാര്യത്തിൽ മാത്രം ഒരു നിശ്ചയവുമില്ല. സർക്കാർ മേഖലയിലേതിന് സമാനമായി ഇവരുടെ ബോണസ് ഫെസ്റ്റിവൽ അലവൻസ് ആയി ചുരുക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപ് എല്ലാ മാസവും അഞ്ചാം തിയതി ശമ്പളം ലഭിച്ചിരുന്നു. ഇപ്പോൾ അതും മുടങ്ങി.

ഇന്‍റഗ്രേഷൻ പ്രോസസ് വൈകുന്നതാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ കാലതാമസം വരുന്നതിനുള്ള കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്തായാലും ശമ്പള വിതരണം ഇനിയും നീണ്ടാൽ പ്രതിഷേധം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.