LiveTV

Live

Kerala

സക്കീര്‍ ഹുസൈനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയില്ലെന്നും സക്കീര്‍ ഹുസൈനും പ്രതികരിച്ചു

സക്കീര്‍ ഹുസൈനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് സി.പി.എം ജില്ലാ നേതൃത്വം

കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ നേതൃത്വം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടന്നുവരികയാണന്ന് ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു‍. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയില്ലെന്നും സക്കീര്‍ ഹുസൈനും പ്രതികരിച്ചു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരെ ജില്ല കമ്മിറ്റി നടപടിക്ക് ശിപാര്‍ശ ചെയ്തു എന്ന വാര്‍ത്തകളാണ് പുറത്തു വന്നിരുന്നത്. എന്നാല്‍ അത്തരത്തിലൊരു തീരുമാനം ജില്ല സെക്രട്ടറിയേറ്റ് എടുത്തട്ടില്ലെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സി.പി.എം ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍ പ്രതികരിച്ചത്.

താന്‍ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. തനിക്കെതിരെ നിരന്തരം പരാതി ഉന്നയിക്കുന്നത് കളമശ്ശേരിയിലെ വിവിരാവകാശ ഗുണ്ടയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തല്‍, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം തുടങ്ങി നിരവധി വിവാദങ്ങളിലാണ് അടുത്ത കാലത്ത് സക്കീര്‍ ഹുസൈന്‍ ആരോപണ വിധേയനായത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കളമശ്ശേരിയിലെ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെതിരെ ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്.