LiveTV

Live

Kerala

പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്‍റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ 5 വയസ്സുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്. സക്കീറിന്‍റെ കൈയ്യിലാണ്‌ കടിയേറ്റത്. ഉടൻ തന്നെ വായിൽ നിന്ന് നുരയും പതയും വരുകയും പെട്ടെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ആ പാമ്പിനെ വാവ സുരേഷ് എത്തിയാണ് പിടികൂടിയത്.