LiveTV

Live

Kerala

ഗാനരചയിതാവ് പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

ചലച്ചിത്ര ഗാനങ്ങള്‍ക്കും ലളിതഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്.

ഗാനരചയിതാവ് പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

ഗാനരചയിതാവ് പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തില്‍ മകന്‍ എം.ആര്‍ രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ലളിതഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്.

തിരുവനന്തപുരത്തെ സാഹിത്യ, സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു പത്മജാ രാധാകൃഷ്ണന്‍. മക്കള്‍- എം.ആര്‍ രാജാകൃഷ്ണന്‍, കാര്‍ത്തിക.