LiveTV

Live

Kerala

ക്രിമിനല്‍ പ്രവര്‍ത്തനം തടയാന്‍ എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ് രൂപീകരിക്കും

കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

ക്രിമിനല്‍ പ്രവര്‍ത്തനം തടയാന്‍ എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ് രൂപീകരിക്കും

സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും. കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പോലീസ്, പോലീസ് സ്റ്റേഷന്‍ പട്രോള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.