LiveTV

Live

Kerala

രോഗമില്ലാത്തവരെയും ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരാനാകില്ല: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന ആവശ്യവുമായി കേരളം

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും വന്ദേഭാരത് വിമാനങ്ങളിലായാലും ചാര്‍ട്ടേഡ് വിമാനങ്ങളിലായാലും തിരിച്ചു വന്നുകൊള്ളട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്...

രോഗമില്ലാത്തവരെയും ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരാനാകില്ല: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന ആവശ്യവുമായി കേരളം

കോവിഡ് രോഗലക്ഷണമുള്ളവരെയും ഇല്ലാത്തവരെയും ഒരു വിമാനത്തില്‍ കൊണ്ടുവരാനാകില്ലെന്ന് സര്‍ക്കാര്‍. രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക വിമാനം വേണം. മറ്റന്നാള്‍ നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കും. കേന്ദ്രത്തിന്‍റെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമാകും അന്തിമ തീരുമാനം.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും വന്ദേഭാരത് വിമാനങ്ങളിലായാലും ചാര്‍ട്ടേഡ് വിമാനങ്ങളിലായാലും തിരിച്ചു വന്നുകൊള്ളട്ടെ എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാന പ്രകാരം കോവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റ് പ്രവാസികള്‍ക്ക് ആവശ്യം വരില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്‍. ഇതുവഴി പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റോ ആന്‍റി ബോഡി ടെസ്റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക എന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവന്നത് പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഈ സര്‍ക്കാര്‍ ഉത്തരവ് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിരുദ്ധമാണെന്ന നിലയിലും വന്‍ വിമര്‍ശനമാണ് തുടര്‍ന്ന് ഉയര്‍ന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വൈദ്യപരിശോധന ഏര്‍പ്പെടുത്തിയ കേന്ദ്രനിലപാട് തെറ്റാണെന്നായിരുന്നു മാര്‍ച്ച് 12 ന് നിയമസഭ പാസാക്കിയ പ്രമേയം. ഇപ്പോള്‍ ചാർട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഈ പ്രമേയത്തിന് വിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന
നിര്‍ബന്ധമാക്കിയ നടപടി നിയമസഭാ പ്രമേയത്തിന് വിരുദ്ധം
Also Read

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടി നിയമസഭാ പ്രമേയത്തിന് വിരുദ്ധം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന: ഉത്തരവ് പിന്‍വലിച്ചേക്കും
Also Read

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന: ഉത്തരവ് പിന്‍വലിച്ചേക്കും

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം, നെഗറ്റീവായവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
Also Read

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം, നെഗറ്റീവായവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സംസ്ഥാന സര്‍ക്കാര്‍

തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്ന എന്ന തരത്തിലും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗമുള്ളവരെയും രോഗമില്ലാത്തവരെയും ഒരുമിച്ച് ഒരു വിമാനത്തില്‍ കൊണ്ടുവരരുത് എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ വന്ന പല യാത്രക്കാര്‍ക്കും ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

ചാര്‍ട്ടേഡ് വിമാനത്തിലും പ്രവാസികള്‍ വരാന്‍ തുടങ്ങിയതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. തുടര്‍ന്നാണ് രോഗലക്ഷണമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം പ്രത്യേകം വിമാനങ്ങളെന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.