LiveTV

Live

Kerala

ഇടുക്കിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം: ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരി അപകടനില തരണം ചെയ്തു

ഇരുവരെയും രണ്ട് ദിവസം മുന്‍പ് കാണാതാവുകയായിരുന്നു.

ഇടുക്കിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം: ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരി അപകടനില തരണം ചെയ്തു

ഇടുക്കി അടിമാലി വാളറ കുളമാംകുഴിയിൽ ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ 21കാരിയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവരെയും രണ്ട് ദിവസം മുന്‍പ് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ശാസിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയും സുഹൃത്തും വീട് വിട്ടതെന്നാണ് വിവരം. തുടര്‍ന്ന് ഇരുവരെയും കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു. തുടര്‍ന്നും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാര്‍ വഴക്ക് പറഞ്ഞു. പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ആത്മഹത്യക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.