LiveTV

Live

Kerala

പ്രവാസികളുടെ കോവിഡ് പരിശോധന: അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്

ചാര്‍ട്ടേഡ് ഫ്ലൈറ്റ് അപേക്ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ രേഖാമൂലം നല്‍കിയ മറുപടിയാണ് മന്ത്രിയുടെ വാദം പൊളിക്കുന്നത്.

പ്രവാസികളുടെ കോവിഡ് പരിശോധന: അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്

പ്രവാസികളുടെ കോവിഡ് പരിശോധനയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്. ചാര്‍ട്ടേഡ് ഫ്ലൈറ്റ് അപേക്ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ രേഖാമൂലം നല്‍കിയ മറുപടിയാണ് മന്ത്രിയുടെ വാദം പൊളിക്കുന്നത്. ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു.

മടക്ക യാത്രക്കൊരുങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശം വെക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിക്കുന്നു.

രോഗമില്ലാത്തവരെയും ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരാനാകില്ല: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന ആവശ്യവുമായി കേരളം
Also Read

രോഗമില്ലാത്തവരെയും ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരാനാകില്ല: കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക വിമാനം വേണമെന്ന ആവശ്യവുമായി കേരളം

എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള നോര്‍ക്ക വകുപ്പിന്റെ രേഖ. ഇതുപ്രകാരം ജൂണ്‍ 20 മുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന മെഡിക്കല്‍ രേഖ നിര്‍ബന്ധമാണ്. ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ നല്‍കിയ മറുപടിയില്‍ നിന്നും, കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കൂടി കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ നിബന്ധന സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.

ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് സുരക്ഷ പരിഗണിച്ച്: കെ കെ ശൈലജ
Also Read

ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് സുരക്ഷ പരിഗണിച്ച്: കെ കെ ശൈലജ

കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ- "നമ്മളൊരു നിര്‍ദേശം വെച്ചിരുന്നു. അതിനെ കുറിച്ച് എന്തിനാണ് ഇങ്ങനെ കുറ്റാന്വേഷണം പോലെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഇവിടെ വരുന്ന സഹോദരങ്ങളുടെ സുരക്ഷയ്ക്കായാണ് കോവിഡ് നെഗറ്റീവെന്ന ടെസ്റ്റുമായി വരുന്നതാണ് നല്ലതെന്ന് പറഞ്ഞത്".

കേന്ദ്ര നിര്‍ദേശ പ്രകാരമായിരിക്കും അന്തിമ തീരുമാനമെന്ന ആരോഗ്യമന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്.