LiveTV

Live

Kerala

കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കാനെത്തിയയാളില്‍ പണം ഈടാക്കിയെന്ന്; നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

പത്തനംതിട്ട കലഞ്ഞൂര്‍ സെക്ഷന്‍ ഓഫീസില്‍ നിന്ന് തന്നോട് പരാതിക്ക് പണം വാങ്ങിയെന്ന പരാതി സന്തോഷ് എന്ന ഉപഭോക്താവാണ് ഉന്നയിച്ചത്. ഉടന്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കാനെത്തിയയാളില്‍ പണം ഈടാക്കിയെന്ന്; നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

കെ.എസ്.ഇ.ബി ഓഫീസില്‍ പരാതി നല്‍കാനെത്തിയയാളില്‍ നിന്ന് 130 രൂപ ഈടാക്കിയെന്ന് പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ സെക്ഷന്‍ ഓഫീസില്‍ നിന്ന് തന്നോട് പരാതിക്ക് പണം വാങ്ങിയെന്ന പരാതി സന്തോഷ് എന്ന ഉപഭോക്താവാണ് ഉന്നയിച്ചത്. ഉടന്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു. ലോക്ഡൗണ്‍ കാലത്തെ ബില്‍തുക വര്‍ധനയെ സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതി കേള്‍ക്കാന്‍ മീഡിയവണിനോടൊപ്പം ചേര്‍ന്ന കെ.എസ്.ഇ.ബി ചെയര്‍മാന് മുന്നിലാണ് സന്തോഷ് തന്റെ പരാതി ഉന്നയിച്ചത്.

ബില്‍ തുക വര്‍ധിച്ചത് സംബന്ധിച്ച് പരാതി ഉന്നയിക്കാനെത്തിയ ആളില്‍ നിന്ന് പണമീടാക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു. ഇതെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ബില്‍ തുക സംബന്ധിച്ച് പരാതികള്‍ ഉയരാന്‍ കാരണം താരീഫ് സംബന്ധിച്ചും ടെലസ്കോപ്പിക് ബില്ലിങ് രീതിയെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും എന്‍.എസ് പിള്ള പറഞ്ഞു.

250 യൂനിറ്റിന് മുകളില്‍ പ്രതിമാസ ഉപഭോഗം വന്നാല്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുക. ഉയര്‍ന്ന ഉപഭോഗത്തിന് സബ്സിഡി ആനുകൂല്യവും ലഭ്യമല്ല. ഇക്കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും എന്‍.എസ് പിള്ള പറഞ്ഞു.