LiveTV

Live

Kerala

ടാറിംഗ് നടന്നുകൊണ്ടിരുന്ന റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് വീണു

റോഡ് സൈഡിലായി നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്.

ടാറിംഗ് നടന്നുകൊണ്ടിരുന്ന റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് വീണു

ആലപ്പുഴ എടത്വായിൽ ടാറിംഗ് നടക്കുന്നതിനിടെ റോഡ്‌ ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. കോയില്‍മുക്ക് ഫിഷ് ഫാമിലേക്കുള്ള റോഡാണ് ഇടിഞ്ഞ് താഴ്ന്നത്. സംരക്ഷണ ഭിത്തികെട്ടാതെ റോഡ് പണിതതാണ് ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു..

എടത്വ പഞ്ചായത്തിലെ 10 വാർഡിലാണ് റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് താഴ്ന്നത്. ഉളിയന്നൂര്‍ കറുക പാടശേഖരത്തിന്റെ ബണ്ട് റോഡാണിത്. ഇന്നലെ വൈകുന്നേരമാണ് ചിറ സ്ഥിതിചെയ്യുന്ന ഭാഗത്തായി 10 മീറ്ററോളം ഭാഗം ഇടിഞ്ഞത്. റോഡ് സൈഡിലായി നിന്നിരുന്ന രണ്ട് തെങ്ങുകളും ഒരു കമുകും ആറ്റിലേക്ക് വീണിട്ടുണ്ട്.

സംരക്ഷണ ഭിത്തി കെട്ടാതെ റോഡ് പണി നടത്തരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം റോഡ് പണിക്ക് മുമ്പ് സംരക്ഷണ ഭിത്തി കെട്ടണമെന്ന കാര്യം ഹാർബർ എൻജിനീയറിങ് വകുപ്പിനെ അറിയിച്ചിരുന്നതായി കരാറുകാരൻ പറഞ്ഞു.