LiveTV

Live

Kerala

ഓക്സിജൻ സിലിണ്ടറിന്‍റെ മോട്ടോർ ഓഫാക്കി ക്രൂരത; 2500 മീനുകൾ കൂട്ടത്തോടെ ചത്തു

ആലപ്പുഴ മാരാരിക്കുളത്ത് മത്സ്യങ്ങളോട് ക്രൂരത. കൃഷിയിടത്തിലെ മോട്ടോര്‍ അജ്ഞാതന്‍ ഓഫാക്കിയതിനെത്തുടര്‍ന്ന് 2500 മത്സ്യങ്ങള്‍ ചത്തു. രണ്ടരലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

ഓക്സിജൻ സിലിണ്ടറിന്‍റെ  മോട്ടോർ ഓഫാക്കി ക്രൂരത; 2500 മീനുകൾ കൂട്ടത്തോടെ ചത്തു

ആലപ്പുഴ മാരാരിക്കുളത്ത് മത്സ്യകൃഷിയിടത്തിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കുന്ന മോട്ടോർ, അജ്ഞാതർ ഓഫാക്കിയതിനെ തുടർന്ന് 2500 മത്സ്യങ്ങൾ ചത്തു. പുതുക്കുളങ്ങര വെളി സ്വദേശി ചന്ദ്രബാബുവിന്‍റെ മത്സ്യങ്ങളാണ് ചത്തത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി

ഒരു കർഷകന്‍റെ അധ്വാനം. എന്നാൽ ഒന്നുപോലും ബാക്കിയില്ലാതെ ചത്തുപൊങ്ങി കിടക്കുന്നു. ആരോ ചെയ്തു കൂട്ടിയ ക്രൂരതയുടെ അടക്കാനാകാത്ത വികാരവുമായാണ് ചന്ദ്രബാബു ഞങ്ങൾക്ക് മുന്നിൽ നിന്നത്. മൂന്ന് മാസം മുമ്പ് ഭാര്യയുടെ സ്വർണ്ണം പണയം വച്ചാണ് ബയോ ഫ്ലോക്ക് മത്സ്യ കൃഷി തുടങ്ങിയത്.

വലിയ ടാങ്കിൽ വെള്ളത്തിന്‍റെ ഓക്സിജൻ , മോട്ടോർ ഉയോഗിച്ച് നിയന്ത്രിച്ച് നടത്തുന്ന മത്സ്യകൃഷിയാണിത്. അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് അജ്ഞാതർ മോട്ടോർ ഓഫാക്കി മത്സ്യങ്ങളെ ഒന്നടങ്കം ശ്വാസം മുട്ടിച്ചു കൊന്നത്. സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു.