LiveTV

Live

Kerala

മോദിക്കെതിരെ മല്‍സരിച്ച് 'തോറ്റു'; ടിക് ടോക്കില്‍ ഹിറ്റായ 'തോറ്റപ്രധാനമന്ത്രി' ആഷിനെ അറിയാമോ…?

ടിക്ടോക്കിലെ #തോറ്റപ്രധാനമന്ത്രിക്ക് 1 ബില്യൺ തികയുന്നു

മോദിക്കെതിരെ മല്‍സരിച്ച് 'തോറ്റു'; ടിക് ടോക്കില്‍ ഹിറ്റായ 'തോറ്റപ്രധാനമന്ത്രി' ആഷിനെ അറിയാമോ…?

ടിക്ടോക്കിലെ ഹിറ്റ് ഹാഷ്ടാഗിലൊന്നാണ് തോറ്റപ്രധാനമന്ത്രി. ഏതാണ്ടെല്ലാ ടിക്ടോക്ക് വീഡിയോകള്‍ക്കും താഴെ ഹാഷ്ടാഗ് ആയി ഉപയോഗിച്ചിരിക്കുന്ന #തോറ്റപ്രധാനമന്ത്രിക്ക് പിന്നിലെ ആളെ പക്ഷെ പലര്‍ക്കും പരിചയം കാണില്ല.

#തോറ്റപ്രധാനമന്ത്രി എന്ന ഹാഷ്ടാഗ് ടിക്ടോക്കില്‍ കൊണ്ടുവന്നത് ആഷിൻ യു.എസ് ആണ്. കൊച്ചിയിലും ഡൽഹിയിലുമായി സംരംഭകർക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന ബി.സി.റ്റു.എ.ഡി ഗ്രൂപ്പിന്‍റെ സി.ഇ.ഒ ആയ ആഷിൻ 2018 ലും 2019 ലും കൊച്ചി ലേ മെറിഡിയനിൽ വെച്ച് നടത്തിയ ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിന്‍റെ പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. എന്നാൽ കൊറോണ സംബന്ധിച്ചു വന്ന ലോക്ക് ഡൗണിൽ എറണാകുളത്ത് വീട്ടിൽ തന്നെയായി ഒത്തിരി സമയം കിട്ടിയതോടെയാണ് ഏപ്രിൽ 14 വിഷുവിന് ശേഷം ടിക്ടോക്കില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നത്. സോഷ്യൽ മീഡിയ ആഷിന് ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. അതോടൊപ്പം കേരളത്തിൽ നിന്നുള്ള ഗൂഗിളിന്‍റെ സർട്ടിഫൈഡ് ആഡ് പ്രൊഫഷണൽ ആണ്. അതുകൊണ്ട് ടിക്ടോക്കില്‍ ലൈക്കും ഫോളോവെഴ്‌സും ഒക്കെ എങ്ങനെ ആണ് വരുന്നത് എന്നതിനെ പറ്റിയുള്ള സാങ്കേതിക വശങ്ങളായിരുന്നു ആഷിനെ കൂടുതൽ ആകർഷിച്ചത്. ടിക്ടോക്കില്‍ പല രസകരമായതും വ്യത്യസ്തമായതുമായ പേരുകൾ കൂടുതൽ ട്രൻഡിങ് ആണെന്ന് മനസിലാക്കി അങ്ങനെ ഒരു പേര് അക്കൗണ്ടിന് നൽകാൻ ആലോചിച്ചപ്പോഴാണ് 'തോറ്റപ്രധാനമന്ത്രി' എന്ന പേര് വരുന്നത്. സംരംഭകരുടെ പ്രശ്നങ്ങളെ പിന്തുണക്കുക എന്ന ഉദ്ദേശ്യവുമായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ടിക്കറ്റിൽ ആഷിൻ 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. 504 വോട്ടു മാത്രം കിട്ടിയ ആഷിനെ കൂട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്ന പേരാണ് #തോറ്റപ്രധാനമന്ത്രി. അങ്ങനെ അക്കൗണ്ടിന് ആഷിൻ ആ പേര് തന്നെ നല്‍കി. ചെയ്ത എല്ലാ വിഡിയോകള്‍ക്കും #തോറ്റപ്രധാനമന്ത്രി എന്ന ഹാഷ് ടാഗും ഇട്ടു. ഇപ്പൊ മലയാളത്തിൽ തന്നെ നാലരലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്ന ഒരു ഹാഷ് ടാഗ് ആണത്. ആകെ അതിലുള്ള വീഡിയോകളെല്ലാം തന്നെ 1 ബില്ല്യണ്‍ ആളുകൾ കണ്ടിട്ടുണ്ട്. 12 വർഷത്തെ പ്രവർത്തന പരിചയത്തിൽ നിന്നും അറിയാവുന്ന ഡിജിറ്റൽ മീഡിയ സ്ട്രാറ്റജിസ് ഉപയോഗിച്ചാണ് ആഷിന്‍ ടിക്ടോക്കില്‍ മേല്‍കൈ നേടിയത്.

തോറ്റപ്രധാനമന്ത്രി ടിക്ടോക്കില്‍ വൈറലായതിന് ശേഷം ഇപ്പൊള്‍ ദിവസം ഒരു 50 പേരെങ്കിലും ആഷിനെ വിളിക്കുന്നുണ്ട്, ഇത്ര പെട്ടെന്ന് ഫോളോവേഴ്സിനെ കിട്ടുന്നതിനെ പറ്റിയാണ് കൂടുതലും പേർക്ക് അറിയാൻ ആകാംക്ഷ. ടിക്ടോക്കില്‍ പ്രശസ്തമായ #fukruishtam ഹാഷ് ടാഗിനെ മറികടന്നാണ് #തോറ്റപ്രധാനമന്ത്രി മുന്നിട്ട് നില്‍ക്കുന്നത്.

തോറ്റ പ്രധാനമന്ത്രി ഹിറ്റായതോടെ ഇതേ പേരില്‍ യൂ ട്യൂബ് വെബ് സീരീസ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആഷിന്‍. ടിക്ടോക്കില്‍ നിന്നും തിരഞ്ഞെടുക്കുന്ന 42 പേര്‍ ചേർന്നാണ് വെബ്സീരീസ് ഒരുക്കുന്നത്. 'തോറ്റപ്രധാനമന്ത്രി' ഇനി വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിയൽ ഹീറോസ് എന്ന ക്യാമ്പയ്‌നിലൂടെ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെയും കണ്ടെത്താൻ ആലോചിക്കുന്നുണ്ട്. ഓരോ വാർഡിലും ഉള്ള പ്രശ്നങ്ങൾ #തോറ്റപ്രധാനമന്ത്രി എന്ന ഹാഷ് ടാഗിൽ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുന്നവരിൽ നിന്നും അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് ആഷിൻ ചിന്തിക്കുന്നത്. സംരഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കാം എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ യുവാക്കളെ അണിനിരത്താൻ ഇതിലൂടെ കഴിയുമെന്ന് ആഷിൻ പ്രത്യാശിക്കുന്നു.

ആഷിൻ TikTok link: tiktok.com/@aashinus

തോറ്റപ്രധാനമന്ത്രി link: https://www.tiktok.com/amp/tag/തോറ്റപ്രധാനമന്ത്രി