LiveTV

Live

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ മണി വിഭാഗം ഉടൻ ഒഴിഞ്ഞേക്കുമെന്നു സൂചന

ഉടൻ തീരുമാനം ഉണ്ടാകുമെന്നു പി ജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  സ്ഥാനം ജോസ് കെ മണി വിഭാഗം ഉടൻ ഒഴിഞ്ഞേക്കുമെന്നു സൂചന

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ മണി വിഭാഗം ഉടൻ ഒഴിഞ്ഞേക്കുമെന്നു സൂചന. ഇടഞ്ഞു നിന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഫ് നേതാക്കൾ ഇന്ന് രാവിലെയും ഫോണിൽ ബന്ധപ്പെട്ടു. ഉടൻ തീരുമാനം ഉണ്ടാകുമെന്നു പി ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മുൻ ധാരണപ്രകാരം ജോസ് കെ മാണി വിഭാഗം രാജിവെക്കാത്തതിൽ ഇന്നലെ രാത്രി നടത്തിയ പ്രതികരണത്തിൽ ശക്തമായ അമര്‍ഷമാണ് പി ജെ ജോസഫ് രേഖപ്പെടുത്തിയത് രാജിയിൽ തീരുമാനം ഉണ്ടാകാതെ യുഡിഎഫ്‌ യോഗത്തിൽ പങ്കെടുക്കില്ലെന്നും ജോസഫ് തുറന്നടിച്ചിരുന്നു . ഇതേ തുടർന്നാണ് യുഡിഎഫ്‌ നേതാക്കൾ ഇന്ന് രാവിലെയും പി ജെ ജോസഫുമായി ഫോണിൽ അനുനയ സംഭാഷണങ്ങൾ നടത്തിയത്. വരുംദിവസങ്ങളിൽ തന്നെ രാജിയിൽ തീരുമാനം ഉണ്ടാകുമെന്ന് യുഡിഎഫ്‌ നേതാക്കൾ പി ജെ ജോസഫിന് ഉറപ്പു നൽകിയാതായി അറിയുന്നു . അതുകൊണ്ടുതന്നെ പിജെ യുടെ ഇന്നത്തെ പ്രതികരണം മയപ്പെടുത്തിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോസ് കെ മാണി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന മുറയ്ക്ക് ചർച്ച ചെയ്യാമെന്ന നിലപാടിലാണ് യു ഡി എഫ്‌ നേതാക്കൾ. കേരളം കോൺഗ്രസിലെ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമമാണ് യുഡിഎഫ്‌ ഇപ്പോൾ നടത്തുന്നത്.