LiveTV

Live

Kerala

ഡ്രൈവര്‍ക്ക് കോവിഡ്: എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയതിനെ തുടര്‍ന്ന് മലപ്പുറം പെരിന്തൽമണ്ണ ഫയർഫോഴ്സ് കാര്യാലയവും അടച്ചു.

ഡ്രൈവര്‍ക്ക് കോവിഡ്: എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്തിലെ ഡൈവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം എത്തിച്ച് നല്‍കിയത് ഡ്രൈവറായിരുന്നു. ഈ വ്യക്തിയുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ജീവനക്കാരോട് എല്ലാവരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പെരിന്തൽമണ്ണ ഫയർഫോഴ്സ് യൂണിറ്റിലെ ജീവനക്കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ 31 ജീവനക്കാരും ജില്ലയിലെ വിവിധ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ക്വാറന്റൈനിൽ കഴിയുകയാണ്. ജീവനക്കാരുടെ സ്രവ പരിശോധന പൂർത്തിയായി. പെരിന്തമണ്ണ ഫയർഫോഴ്സ് യൂണിറ്റിന്‍റെ പ്രവർത്തനം മണ്ണാർക്കാട്, മലപ്പുറം യൂണിറ്റുകൾക്ക് വിഭജിച്ച് നൽകി. ജില്ലയിലാകെ 50ൽ പരം ഫയർഫോഴ്സ് ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്.

മലപ്പുറത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ജില്ലയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് 14 പേര്‍ക്കാണ്.