LiveTV

Live

Kerala

രണ്ടര ഏക്കര്‍ തരിശ്ശു ഭൂമിയില്‍ വനവല്‍ക്കരണവുമായി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

രണ്ടര ഏക്കര്‍ തരിശ്ശു ഭൂമിയില്‍ വനവല്‍ക്കരണവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് രണ്ടര ഏക്കര്‍ തരിശ്ശു ഭൂമിയില്‍ വനവല്‍ക്കരണവുമായി ഡിവൈഎഫ്ഐ. മെഡിക്കല്‍ കോളേജിലെ കള്ളിക്കുന്നിലാണ് വനവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. മെഡിക്കല്‍ കോളേജിലെ രണ്ടര ഏക്കര്‍ കുന്നിന്‍പുറം. ആ സ്ഥലത്ത് മാവ്, നെല്ലി, പ്ലാവ്, അവൊക്കോഡോ തുടങ്ങീ എട്ടിനം ഫലവൃക്ഷങ്ങളാണ് മെഡിക്കല്‍ കോളേജിലെ കള്ളിക്കുന്നില്‍ വെച്ച് പിടിപ്പിക്കുന്നത്.

ഡിവൈഎഫ്ഐ തന്നെ നേരിട്ട് വിത്ത് വെച്ച് തൈ ഉല്പാദിപ്പിച്ചവയും ഹരിത കേരള മിഷന്‍ നല്കിയ തൈകളും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മുപ്പതിനായിരം വൃക്ഷതൈകളാണ് വെച്ച് പിടിപ്പിക്കുന്നത്. സംസ്ഥാനത്താകെ ഡിവൈഎഫ്ഐ നടപ്പാക്കുന്ന സാമൂഹ്യവനവത്കരണം പരിപാടിയുടെ ഭാഗമായാണ് കോഴിക്കോടും വൃക്ഷതൈകള്‍ വെച്ച് പിടിപ്പിക്കുന്നത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.കെ. രാജേന്ദ്രന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോർഡിനേറ്റര്‍ പി. പ്രകാശ്, തുടങ്ങിയവരും പങ്കെടുത്തു.