LiveTV

Live

Kerala

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ നടപടി നിയമസഭാ പ്രമേയത്തിന് വിരുദ്ധം

ചാർട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമസഭ പാസാക്കിയ പ്രമേയത്തിന് വിരുദ്ധം.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന
നിര്‍ബന്ധമാക്കിയ നടപടി നിയമസഭാ പ്രമേയത്തിന് വിരുദ്ധം

ചാർട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമസഭ പാസാക്കിയ പ്രമേയത്തിന് വിരുദ്ധം. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വൈദ്യപരിശോധന ഏര്‍പ്പെടുത്തിയ കേന്ദ്രനിലപാട് തെറ്റാണെന്നായിരുന്നു നിയമസഭയിലെ പ്രമേയം. മാര്‍ച്ച് 12നാണ് പ്രമേയം നിയമസഭ പാസാക്കിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുതിയ നിബന്ധന ഇറക്കിയത്.

ഇത് വലിയ തോതില്‍ പ്രവാസികളുടെ മടങ്ങിവരവിന് തടസമുണ്ടാക്കി. ഇതിനെതിരെയാണ് നിയമസഭ ഏക കണ്‌ഠേന പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ ചാർട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വരുന്നത്.

വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യവസ്ഥ വെച്ചത്. എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെത്തുന്നവര്‍ക്ക് ഇത്തരം നിബന്ധനകള്‍ ഇല്ലെന്നിരിക്കെ ഈ നിബന്ധന കൊണ്ടുവരുന്നത് പ്രവാസികള്‍ക്കിടയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വലിയ തുകയാണ് പരിശോധനയ്ക്ക് വേണ്ടിവരിക.