LiveTV

Live

Kerala

അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

57 വയസ്സുകാരനായ വാമദേവന്‍ ആണ് മരിച്ചത്.

അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

തിരുവനന്തപുരം പോത്തന്‍കോട് വാഹനാപകടത്തില്‍ പ്ലാമൂട് സ്വദേശി മരിച്ചു. 57 വയസ്സുകാരനായ വാമദേവന്‍ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കവെ അമിത വേഗതയില്‍ വന്ന ബൈക്ക് വാമദേവനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചന്തവിള സ്വദേശി അഭിജിത് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സംഭവിച്ചു. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.