LiveTV

Live

Kerala

റോഡരികില്‍ മാലിന്യം തള്ളിയവര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് നാട്ടുകാര്‍

വെങ്ങോല പഞ്ചായത്തിലെ 13ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെങ്ങോല വില്ലേജ് പാലായിക്കുന്ന് റോഡരികിലാണ് വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയത്

റോഡരികില്‍ മാലിന്യം തള്ളിയവര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് നാട്ടുകാര്‍

എറണാകുളം പെരുമ്പാവൂര്‍ വെങ്ങോലയിലാണ് മാലിന്യം തളളിയവര്‍ക്ക് നാട്ടുകാരും പൊലീസും ചേര്‍ന്ന് എട്ടിന്‍റെ പണി കൊടുത്തത്. വെങ്ങോല പഞ്ചായത്തിലെ 13ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെങ്ങോല വില്ലേജ് പാലായിക്കുന്ന് റോഡരികിലാണ് വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയത്. മാലിന്യം കൊണ്ട് വന്ന് തളളുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകര്‍ വണ്ടിയുടെ നമ്പര്‍ കുറിച്ച് വെച്ചു. പരസ്പരം വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒരുമിച്ച് വണ്ടി തടയുകയായിരുന്നു.

ഭക്ഷണാവശിഷ്ടങ്ങളും കുട്ടികളുടെ അടിവസ്ത്രവുമുള്‍പ്പെടെയാണ് കൊണ്ട് വന്ന് തളളിയത്. സംഭവത്തില്‍ അല്ലപ്ര കാവനാക്കുടി എല്‍ദോസിനെതിരെ പൊലീസ് കേസെടുത്തു. മാലിന്യം തളളിയ വാഹനവും കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനം എത്തിച്ച് എല്‍ദോസിനെക്കൊണ്ട് തന്നെയാണ് മാലിന്യം തിരികെ എടുപ്പിച്ചത്. കസ്റ്റഡിയിലെടുത്ത എല്‍ദോസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.