LiveTV

Live

Kerala

തിരുവനന്തപുരം പേരൂര്‍ക്കട ലാറ്റക്സ് ഫാക്ടറിയില്‍ തീപിടുത്തം: ഒഴിവായത് വന്‍ അപകടം

നാല് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം പേരൂര്‍ക്കട ലാറ്റക്സ് ഫാക്ടറിയില്‍ തീപിടുത്തം: ഒഴിവായത് വന്‍ അപകടം

തിരുവനന്തപുരത്തെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാക്റ്ററിയിൽ വൻ തീപിടുത്തം. ഇലക്ട്രിക് റൂമിനു സമീപത്തെ റബ്ബർ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

പേരൂര്‍ക്കടയിലെ ലാറ്റക്സ് ഫാക്ടറിയില്‍ രാത്രി ഏഴ് മണിയോടെയാണ് സംഭവം. വൈദ്യുതി നിലച്ചതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തീപടരുന്നത് കണ്ടത്. ഇലക്ട്രിക് റൂമിനു സമീപത്തെ റബ്ബർ മാലിന്യക്കൂമ്പാരത്തിനാണു തീപിടിച്ചത്. നിർമ്മാണത്തിന് ശേഷം ഉപയോഗ ശൂന്യമായ റബ്ബർ വസ്തുക്കൾ സൂക്ഷിച്ചിരുന്ന നാലു റൂമുകള്‍ കത്തി നശിച്ചു.

കമ്പനിയിലെ ഫയർയൂണിറ്റ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒപ്പം ചെങ്കൽചൂള ഫയർഫോഴ്‌സിൽ നിന്നും നാല് യൂണിറ്റെത്തി. രണ്ട് ഭാഗത്തുമായി ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വലിയ അപകടമാണ് ഒഴിവായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. രക്ഷാപ്രവർത്തനത്തിനായി ശാസ്തമംഗലം - പേരൂർക്കട റോഡിലെ ഗതാഗതം ഒന്നരമണിക്കൂറിലധികം പൂർണമായും തടസ്സപ്പെട്ടു.