LiveTV

Live

Kerala

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം; ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി

ഫ്രറ്റേണിറ്റി മൂവ്മെന്‍റാണ് ഹൈകോടതിയെ സമീപിച്ചത്

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം; ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ മാറ്റി. ഫ്രറ്റേണിറ്റി മൂവ്മെന്‍റാണ് കോടതിയെ സമീപിച്ചത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫ്രറ്റേണിറ്റി ഹരജി സമര്‍പ്പിച്ചത്.

വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പൊലീസ് നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല. ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്‍റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്‍റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിറുത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഹൈക്കോടതിയെ സമീപിച്ചത്.