LiveTV

Live

Kerala

അതിരപ്പിള്ളി പദ്ധതിയുടെ സാധ്യത സമ്പൂര്‍ണമായി അടഞ്ഞുകഴിഞ്ഞു: മന്ത്രി കെ രാജു

അതിരപ്പിള്ളി പദ്ധതിക്ക് വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി കെ രാജു

അതിരപ്പിള്ളി പദ്ധതിയുടെ സാധ്യത സമ്പൂര്‍ണമായി അടഞ്ഞുകഴിഞ്ഞു: മന്ത്രി കെ രാജു

അതിരപ്പിള്ളി പദ്ധതിയുടെ സാധ്യത സമ്പൂര്‍ണമായി അടഞ്ഞുകഴിഞ്ഞെന്ന് വനം മന്ത്രി കെ രാജു. പ്രളയങ്ങള്‍ കൂടിയായതോടെ പദ്ധതിക്ക് പ്രസക്തിയില്ലാതായി. അതിരപ്പിള്ളി പദ്ധതിക്ക് വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു.

2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാലത്ത് മാത്രം നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന നിഗമനത്തില്‍ 2001ല്‍ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി റദ്ദാക്കി. 2007ല്‍ മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ കാലാവധി 2017ല്‍ അവസാനിച്ചു. നല്‍കിയ അനുമതിയുടെയെല്ലാം കാലാവധി സമ്പൂര്‍ണമായും അവസാനിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയുടെ എന്‍ഒസി പുതുക്കിയതില്‍ സിപിഐ ഇടഞ്ഞ് നില്‍ക്കുകയാണ്. സമവായമുണ്ടാക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമാണ് എന്‍ഒ‍സി പുതുക്കിയതെന്നുള്ള വാദമാണ് സിപിഎം നിരത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിക്കുള്ളിലെ തര്‍ക്കമായി മാറാതിരിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്.