LiveTV

Live

Kerala

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു

മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിയാണ് ഇന്നലെ രാത്രി 11ന് മരിച്ചത്.

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിയാണ് ഇന്നലെ രാത്രി 11ന് മരിച്ചത്.

ഈ മാസം ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയ്യതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കോവിഡ് ഫലം വന്നിട്ടില്ല.