LiveTV

Live

Kerala

കോട്ടയത്തിലുറച്ച് പി.ജെ ജോസഫ്; ജോസ് വിഭാഗം രാജിവെക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജോസ് വിഭാഗം രാജിവെക്കാതെ ഇനി യുഡിഎഫ് യോഗത്തിനില്ലെന്ന് പി.ജെ ജോസസഫ്

കോട്ടയത്തിലുറച്ച് പി.ജെ ജോസഫ്;  ജോസ് വിഭാഗം രാജിവെക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം. രാജിവെക്കാതെ യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുന്നണി മര്യാദ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പറ‍ഞ്ഞു.