LiveTV

Live

Kerala

പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയുംചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാർട്ടിയെ...

Posted by Pinarayi Vijayan on Thursday, June 11, 2020

പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ പോരാളിയായിരുന്നു പി.കെ കുഞ്ഞനന്തനെന്ന്​ കോടിയേരി ബാലകൃഷ്ണൻ അനുസ്​മരിച്ചു. നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സി.പി.എമ്മിൻെറ ഔദ്യോഗിക ​​ഫേസ്​ബുക്​ പേജിൽ പോസ്​റ്റ്​ ചെയ്​ത പ്രസ്​താവനയിൽ പറഞ്ഞു.

പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ ശൈലജ ടീച്ചറും അനുശോചിച്ചു. സി.പി.ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻറെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.

കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് കുഞ്ഞനന്തേട്ടൻ ആയിരുന്നു. എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.