LiveTV

Live

Kerala

മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ വേണം; പുതിയ ഉപാധിയുമായി ജോസ് കെ.മാണി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നു. രാജിവെക്കാന്‍ ജോസ് കെ മാണി ഉപാധികള്‍ മുന്നോട്ടുവെച്ചു.

മാണി വിഭാഗം മത്സരിച്ച സീറ്റുകള്‍ വേണം; പുതിയ ഉപാധിയുമായി ജോസ് കെ.മാണി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നു. രാജിവെക്കാന്‍ ജോസ് കെ മാണി ഉപാധികള്‍ മുന്നോട്ടുവെച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മത്സരിച്ച സീറ്റ് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടു. നാളെ തീരുമാനം അറിയിക്കാമെന്ന് ജോസഫ് വിഭാഗവും അറിയിച്ചു. നാളെ ജോസഫ് വിഭാഗം യോഗം ചേരും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് ജോസ് കെ മാണിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിയ ജോസ് കെ മാണി പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും രാജിവെക്കില്ലെന്ന നിലാപാടില്‍ ജോസ് കെ മാണി വിഭാഗം ഉറച്ചുനിന്നു. പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടക്കം ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല.