LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകള്‍: അധികൃതർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക നിഗമനം

ആരോഗ്യമന്ത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി;സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷവും ബിജെപിയും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകള്‍: അധികൃതർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ആത്മഹത്യകളിൽ മെഡിക്കൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നിഗമനം. വിഷയത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സൂപ്രണ്ടിനോട് വിശദീകരണം തേടി. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ റൂമുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആത്മഹത്യകള്‍ ആരോഗ്യവകുപ്പിന് തലവേദനയാകുകയാണ്. സര്‍ക്കാരിന്‍റെ അതൃപ്തി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ഡിഎംഇയും ആരോഗ്യവകുപ്പ് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഓഫീസിലേക്ക് വിളിപ്പിച്ചാണ് മന്ത്രി വിശദീകരണം തേടിയത്. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും.

കോവിഡ് നിരീക്ഷണത്തിലുള്ള ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു
Also Read

കോവിഡ് നിരീക്ഷണത്തിലുള്ള ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
Also Read

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നാണ് മെഡിക്കൽ കോളജിന്‍റെ വിശദീകരണം. രണ്ടാമത് ആത്മഹത്യ ചെയ്ത നെടുമങ്ങാട് സ്വദേശിക്ക് കോവിഡ് ഇല്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ സുരക്ഷയും നിരീക്ഷണം ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ വീഴ്ച സംബന്ധിച്ച് നിഷ്‍പക്ഷ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

യുഡിഎഫും ബിജെപിയും സംഭവത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. യുഡിഎഫും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്നലെ രാവിലെ 11.30 ഓടെ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ആനാട് സ്വദേശിയും വൈകിട്ട് രോഗ ലക്ഷണങ്ങളെ തുടർന്ന്‌ നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു.