LiveTV

Live

Kerala

പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പൊളിയുന്നു

അലന്‍ പറഞ്ഞത് കോടതി വിധിയില്‍ രേഖപെടുത്തി

പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പൊളിയുന്നു

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനെ മാപ്പ് സാക്ഷിയാക്കാനുള്ള നീക്കം പൊളിയുന്നു. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കി കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നൽകാന്‍ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് അലന്‍ കോടതിയെ അറിയിച്ചത്. അലന്‍റെ ആരോപണം കോടതി വിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മാപ്പു സാക്ഷിയാക്കാനുള്ള നീക്കം പൊളിയുന്നത്. വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് അലന്‍ കോടതിയെ അറിയിച്ചത്.

ഇത്തരത്തില്‍ മൊഴി നല്‍കാന്‍ തയാറല്ലെന്ന് അലന്‍ പറഞതായും കോടതി രേഖപെടുത്തിയിട്ടുണ്ട്. അലന്‍ സ്വമേധയാ വേണമെങ്കില്‍ തീരുമാനമെടുക്കാമെന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് എന്‍.ഐ.എ അഭിഭാഷകന്‍ അറിയിച്ചത്.

പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം പൊളിയുന്നു

ലോക്ക് ഡൗൺ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുമുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അവിടെ ചില പ്രശ്നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. ഈ ആവശ്യം കോടതി പരിഗണിച്ചപ്പോൾ പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. ഇതിനിടെയാണ് മാപ്പ്സാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ പറഞ്ഞത്. എന്നാല്‍ എന്‍.ഐ.എ കേസുകളുടെ അടിത്തറ ഇത്തരം മാപ്പുസാക്ഷിയെ സ്യഷ്ടിക്കലാണെന്നാണ് താഹയുടെ അഭിഭാഷകനായ അഡ്വ. മദുസൂധനന്‍ പ്രതികരിച്ചത്. കാക്കനാട് ജയിലിലേക്ക് ഇവരെ മാറ്റിയത് തന്നെ ഇത്തരം നീക്കത്തിന്‍റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും അഭിഭാഷകന്‍ പറഞ്ഞു. അലന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും താഹയ്ക്കെതിരെ മൊഴി നല്‍കാന്‍ പല കോണുകളില്‍ നിന്നും നിര്‍ബന്ധമുണ്ടാകുന്നുവെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്.

പന്തീരങ്കാവ് യു.എ.പി.എ കേസ്: 
താഹക്കെതിരെ മൊഴി നല്‍കി മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അലന്‍ ഷുഹൈബ്
Also Read

പന്തീരങ്കാവ് യു.എ.പി.എ കേസ്: താഹക്കെതിരെ മൊഴി നല്‍കി മാപ്പുസാക്ഷിയാക്കാന്‍ ശ്രമമെന്ന് അലന്‍ ഷുഹൈബ്