LiveTV

Live

Kerala

പി.എസ്.സി ബുള്ളറ്റിനിലെ മുസ്‌ലിം വിരുദ്ധ പരമാർശം: നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഹൈക്കോടതിയിൽ

മെഡിക്കൽ കോളേജ് പോലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പോലീസ് നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല

പി.എസ്.സി ബുള്ളറ്റിനിലെ മുസ്‌ലിം വിരുദ്ധ പരമാർശം: നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഹൈക്കോടതിയിൽ

പി.എസ്.സി ബുള്ളറ്റിനിലെ മുസ്‌ലിം വിരുദ്ധ വംശീയ പരാമർശങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും വകുപ്പ് തല നടപടികളും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹൈക്കോടതിയിൽ റിട്ട്‌ ഫയൽ ചെയ്തു. ഹർജി കോടതി നാളെ പരിഗണിക്കും.

വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പോലീസ് നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല. ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിറുത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇപ്പോൾ ഫ്രറ്റേണിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.