LiveTV

Live

Kerala

മകന്‍റെ ആഢംബര വീട്ടില്‍ അമ്മ കഴിയുന്നത് നിലവറ മുറിയില്‍; മറ്റ് മുറികളിലേക്ക് പ്രവേശനമില്ല, വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ശുചിമുറിയിൽ നിന്ന്

വീട്ടിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യമില്ലാതെ അടുക്കളയിലടക്കം പ്രധാന മുറികളിൽ പ്രവേശനം നിഷേധിച്ച മകൻ വീടിന്‍റെ മുകൾനിലയിലേക്കുള്ള ചവിട്ടുപടികൾ അടച്ചു പൂട്ടി


മകന്‍റെ ആഢംബര വീട്ടില്‍ അമ്മ കഴിയുന്നത് നിലവറ മുറിയില്‍; മറ്റ് മുറികളിലേക്ക് പ്രവേശനമില്ല, വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ശുചിമുറിയിൽ നിന്ന്

വൃദ്ധയായ മാതാവിനെ മകനും കുടുംബവും വീടിന്‍റെ നിലവറ മുറിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി പരാതി. കോതമംഗലം കോട്ടപ്പടി സ്വദേശി സാറാ മാത്യുവിന്‍റെ പരാതിയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

മൂന്ന് മക്കളുണ്ട് ഈ അമ്മക്ക്. രണ്ട് പെൺമക്കൾ വിദേശത്ത്.ഏക മകനൊപ്പം ആഡംബര തുല്യമായ വീട്ടിൽ കഴിഞ്ഞിരുന്ന ഈ അമ്മ ഇന്ന് നിലവറക്കു സമാനമായ മുറിയിൽ തനിച്ചാണ്. വീട്ടിനുള്ളിൽ സഞ്ചാരസ്വാതന്ത്ര്യമില്ലാതെ അടുക്കളയിലടക്കം പ്രധാന മുറികളിൽ പ്രവേശനം നിഷേധിച്ച മകൻ വീടിന്‍റെ മുകൾനിലയിലേക്കുള്ള ചവിട്ടുപടികൾ അടച്ചു പൂട്ടി. മുറിക്കുള്ളിൽ താൽക്കാലികമായി ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുണ്ടെങ്കിലും വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ശുചിമുറിയിൽ നിന്നാണ്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി മകനും കുടുംബവും എറണാകുളത്താണ് താമസം. പെൺമക്കൾ വിദേശത്തും.വീട്ടിൽ തനിച്ചായ വീട്ടമ്മയുടെ പരാതിയിൽ കോതമംഗലം തഹസീൽദാർ റേച്ചൽ വർഗീസ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലെത്തി. മകനുമായി ബന്ധപ്പെട്ടെങ്കിലും കാര്യങ്ങൾ നിയമപരമായി നീങ്ങട്ടെയെന്നായിരുന്നു മകന്‍റെ മറുപടി.