LiveTV

Live

Kerala

മുന്‍ രഞ്ജിട്രോഫി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം

മകന്‍ അശ്വിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു

മുന്‍ രഞ്ജിട്രോഫി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം

മുന്‍ രഞ്ജിട്രോഫി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മകന്‍ അശ്വിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജയമോന്‍ തമ്പിക്ക് വീണ് പരിക്കേറ്റതായാണ് പൊലീസ് നിഗമനം. 64 വയസ്സായിരുന്നു. ആലപ്പുഴ സ്വദേശിയാണ്.

കേരളത്തിന്‍റെ മുന്‍ രഞ്ജിട്രോഫി താരവും എസ്‍ബിഐ മുന്‍ ഡെപ്യൂട്ടി മാനേജറുമായിരുന്ന ജയമോഹന്‍ തമ്പിയെ തിരുവനന്തപുരം മണക്കാട്ടെ വീട്ടില്‍ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മകന്‍ അശ്വിനും അബോധാവസ്ഥയില്‍ വീട്ടിലുണ്ടായിരുന്നു.

സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസിനെ എത്തിച്ചത്. അച്ഛനും മകനും മദ്യപിച്ച് തര്‍ക്കിക്കുകയും ഇതിനിടെ ജയമോഹന്‍ തറയില്‍ തലയിടിച്ച് വീണത് മരണകാരണമായി മാറിയെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

34 വയസുകാരന്‍ മകന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാളെ കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ മറ്റു നിഗമനങ്ങളും നാളെ കോടതില്‍ സമര്‍പ്പിച്ചേക്കും

ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്‍മാനായി തിളങ്ങിയ കളിക്കാരാനാണ് ജയമോഹന്‍ തമ്പി. 1982- 84 ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു. എസ്‍ബിടി ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.