LiveTV

Live

Kerala

ചീട്ടുകളി സംഘത്തെ പൊക്കിയ അന്വേഷണ സംഘത്തിന് 9 ലക്ഷം പാരിതോഷികം നല്‍കാന്‍ കോടതി ഉത്തരവ്

കേരള ഗെയിമിങ് ആക്ട് പ്രകാരമാണ് തുക ലഭിക്കുന്നത്.

ചീട്ടുകളി സംഘത്തെ പൊക്കിയ അന്വേഷണ സംഘത്തിന് 9 ലക്ഷം പാരിതോഷികം നല്‍കാന്‍ കോടതി ഉത്തരവ്

ചീട്ടുകളി സംഘത്തെ പൊക്കിയ അന്വേഷണ സംഘത്തിന് 9 ലക്ഷം പാരിതോഷികം നല്‍കാന്‍ കോടതി ഉത്തരവ്. ആലുവ പെരിയാർ ക്ലബ്ബിൽ വൻ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന് പ്രതിഫലം നൽകാൻ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പിടികൂടിയ തുകയുടെ 50 ശതമാനം പ്രതിഫലമായി നൽകാനാണ് കോടതി വിധി.

2017 ഒക്ടോബറിലാണ് ക്ലബ്ബിൽ റെയ്ഡ് നടന്നത്. 18 ലക്ഷത്തി ആറായിരത്തി ഇരുനൂറ്റി എൺപത് രൂപയായിരുന്നു അന്ന് പിടികൂടിയത്. 33 പേരെ ആലുവ റൂറൽ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് പിടികൂടിയ തുകയുടെ 50 ശതമാനമായ 9 ലക്ഷം രൂപയാണ് റെയിഡിൽ പങ്കെടുത്ത 23 അന്വേഷണ ഉദ്യോഗസ്ഥർക്കായി ലഭിക്കുക. കേരള ഗെയിമിങ് ആക്ട് പ്രകാരമാണ് തുക ലഭിക്കുന്നത്.

കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് തുക നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.