LiveTV

Live

Kerala

ലാവാന്‍ ദ്വീപില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍

ജോലി ചെയ്തിരുന്ന ബോട്ടില്‍ നിന്ന് ഇവരെ ഇറക്കി വിട്ടു. വിഴിഞ്ഞം സ്വദേശികളായ 3 പേരും 3 തമിഴ്നാട്ടുകാരുമാണ് ദുരിതത്തിലായത്.

ലാവാന്‍ ദ്വീപില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍

ഇറാനിലെ ലാവാന്‍ ദ്വീപില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍. നാട്ടിലേക്ക് പോകാന്‍ കപ്പല്‍ വരുന്നതിനാല്‍ 10 ദിവസം തുടര്‍ച്ചയായി കടലില്‍ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ബോട്ടില്‍ നിന്ന് ഇവരെ ഇറക്കി വിട്ടു. വിഴിഞ്ഞം സ്വദേശികളായ 3 പേരും 3 തമിഴ്നാട്ടുകാരുമാണ് ദുരിതത്തിലായത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ലാവാനിലെ കടലില്‍ മത്സ്യബന്ധനം ചെയ്തു ജീവിക്കുന്നവരാണ് വിഴിഞ്ഞത്തെയും തമിഴ്നാട്ടിലെയും മത്സ്യതൊഴിലാളികള്‍. ലോക് ഡൌണിന്‍റെ നാലുമാസം ഇവര്‍ ബോട്ടില്‍ താമസിച്ചാണ് മത്സ്യബന്ധനം നടത്തി വന്നത്. ഓരോ യാത്രയിലും 10 ദിവസം ഉള്‍ക്കടലില്‍ തങ്ങുകയാണ് പതിവ്. ഇന്ത്യയിലേക്ക് പോകാന്‍ അടുത്ത ദിവസം നാവികസേനയുടെ കപ്പല്‍ വരുന്നതറിഞ്ഞ മത്സ്യതൊഴിലാളികള്‍ ഇത്തവണ കൂടുതല്‍ ദിവസം കടലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് ഇറാനിയെ ബോട്ടുടമയെ പ്രകോപിപ്പിച്ചത്. കപ്പലില്‍ നിന്ന് ഇറക്കി വിട്ട ഇവര്‍ ഇന്നലെ മുതല്‍ ഭക്ഷണം പോലും കഴിക്കാനാകാതെ കഴിയുകയാണ്.

വിഴിഞ്ഞ സ്വദേശികളായ വര്‍ഗീസ്, ആരോഗ്യദാസന്‍, അലക്സാണ്ടര്‍ തമിഴ്നാട്ടുകാരായ വില്‍സന്‍, സ്റ്റാലിന്‍, പ്രതാപ് എന്നിവരാണ് ഇപ്പോള്‍ ലാവാനിലുള്ളത്. ഇവരുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോവളം എംഎല്‍എഎം വിന്‍സെന്‍റ് കേന്ദ്ര വിദേശകാര്യമന്ത്രിക്കും സഹമന്ത്രി വി മുരളീധരനും കത്തയച്ചു.