LiveTV

Live

Kerala

ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിന് കാരണമായത് മദ്യത്തിനുള്ള പണവുമായി ബന്ധപ്പെട്ട തര്‍ക്കം: അശ്വിൻ കുറ്റം സമ്മതിച്ചു

നെറ്റിയിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ജയമോഹന്‍ തമ്പിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മദ്യലഹരിയിലായിരുന്നതിനാൽ പൂർണമായി ഓർത്തെടുക്കാനാവുന്നില്ലെന്നാണ് അശ്വിന്‍റെ മൊഴി

ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തിന് കാരണമായത് മദ്യത്തിനുള്ള പണവുമായി ബന്ധപ്പെട്ട തര്‍ക്കം: അശ്വിൻ കുറ്റം സമ്മതിച്ചു

മുന്‍ ക്രിക്കറ്റ് താരം ജയമോഹന്‍ തമ്പി കൊല്ലപ്പെട്ട സംഭവത്തില്‍ മകൻ അശ്വിൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ശനിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. മദ്യത്തിനുള്ള പണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ തർക്കം ഉണ്ടായത്. മദ്യലഹരിയിലായിരുന്നതിനാൽ പൂർണമായി ഓർത്തെടുക്കാനാവുന്നില്ലെന്നാണ് അശ്വിന്‍റെ മൊഴി.

നെറ്റിയിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് ജയമോഹന്‍ തമ്പിയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അശ്വിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അശ്വിനെ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

മുന്‍ രഞ്ജിട്രോഫി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം
Also Read

മുന്‍ രഞ്ജിട്രോഫി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം

രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നതായി വീട് വൃത്തിയാക്കാന്‍ എത്തുന്ന കുടംബശ്രീ പ്രവര്‍ത്തക പറഞ്ഞു. ജയമോഹന്‍ തമ്പിയെ അവസാനം കണ്ടത് ശനിയാഴ്ചയാണെന്നും കുടംബശ്രീ പ്രവര്‍ത്തക ശുഭ മീഡിയവണിനോട് പറഞ്ഞു.

കേരളത്തിന്‍റെ മുന്‍ രഞ്ജിട്രോഫി താരവും എസ്‍ബിഐ മുന്‍ ഡെപ്യൂട്ടി മാനേജറുമായിരുന്ന ജയമോഹന്‍ തമ്പിയെ തിരുവനന്തപുരം മണക്കാട്ടെ വീട്ടില്‍ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മകന്‍ അശ്വിനും അബോധാവസ്ഥയില്‍ വീട്ടിലുണ്ടായിരുന്നു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്.

ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്‍മാനായി തിളങ്ങിയ കളിക്കാരാനാണ് ജയമോഹന്‍ തമ്പി. 1982- 84 ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു. എസ്‍ബിടി ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.