LiveTV

Live

Kerala

മേനക ഗാന്ധിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ.സിദ്ധിഖ്‌ പന്താവൂർ

മലപ്പുറം ജില്ലയെ പരാമർശിച്ച്‌ വിദ്വേഷ ജനകവും വസ്തുതാ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവ് മേനക ഗാന്ധിക്കെതിരെ നിയമ നടപടിക്കാെരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂർ.

മേനകഗാന്ധിയുടെ പ്രസ്താവനകളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് രേഖകൾ സഹിതം വിശദീകരിച്ചിട്ടും പ്രസ്താവന തിരുത്തുവാനോ ഖേദം പ്രകടിപ്പിക്കാനോ അവർ തയ്യാറായിട്ടില്ല. പ്രസ്താവന പിൻവലിച്ച്‌ നിരുപാധികം മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ടാണ്‌ മേനക ഗാന്ധിക്ക്‌ വക്കീൽ നോട്ടീസ്‌ അയച്ചിട്ടുള്ളത്.

നോട്ടീസ്‌ കൈപ്പറ്റി ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടികളുമായി‌ മുന്നോട്ടുപോകുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.