LiveTV

Live

Kerala

ജോസഫൈന് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലതികാ സുഭാഷിന്‍റെ ഹരജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍

ജോസഫൈന് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍  ഹൈക്കോടതിയില്‍

വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് എം. സി ജോസഫൈന് അയോഗ്യതയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ജോസഫൈനെ വനിതാ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. സി.പി.എമ്മിന് സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്ന് പ്രഖ്യാപിച്ചതിലൂടെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ തള്ളിപ്പറഞ്ഞ ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ലതിക സുഭാഷാണ് ഹരജി നൽകിയത്.

തിരുവനന്തപുരം കഠിനംകുളത്ത് ഭർത്താവും കൂട്ടരും ചേർന്ന് പീഢിപ്പിച്ച സ്ത്രീയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിച്ചപ്പോഴാണ് ജോസഫൈൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. 2018 ൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തക പാർട്ടിക്കു നൽകിയ പരാതിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

ജോസഫൈനെ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാതെയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. അതിനാല്‍ ഹരജി നിയപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹരജി ഫയലില്‍ സ്വീകരിക്കാതെ തന്നെ കോടതി വിധി പറയാന്‍ മാറ്റി.