LiveTV

Live

Kerala

സ്ത്രീവിരുദ്ധം,നിലവാരമില്ലായ്മ; പൊലീസിന്‍റെ യു ട്യൂബ് ചാനല്‍ നിര്‍ത്തി

പിസി കുട്ടന്‍പിള്ള സ്പീക്കിങ് എന്ന പേരിലാണ് കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്

സ്ത്രീവിരുദ്ധം,നിലവാരമില്ലായ്മ; പൊലീസിന്‍റെ യു ട്യൂബ് ചാനല്‍ നിര്‍ത്തി

കേരള പൊലീസ് പുതുതായി തുടങ്ങിയ യൂ ട്യൂബ് ചാനല്‍ നിര്‍ത്തി. സ്ത്രീവിരുദ്ധമെന്നും നിലവാരമില്ലെന്നുമുള്ള വിമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് യൂടൂബ് ചാനല്‍ നിര്‍ത്താന്‍ തീരുമാനിച്ചത്

പിസി കുട്ടന്‍പിള്ള സ്പീക്കിങ് എന്ന പേരിലാണ് കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. യൂടൂബിലെ പുതിയ ട്രന്‍ഡായ റോസ്റ്റിങ് മാതൃകയില്‍ ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം. ടിക് ടോക് വിഡിയോകളോടും എഫ് ബിയിലെ കമന്‍റുകളോടുമുള്ള പൊലീസിന്‍റെ പ്രതികരണമെന്ന നിലക്ക് ഇറക്കിയ ആദ്യ വിഡിയോ തന്നെ പാളി. സ്ത്രീ വിരുദ്ധമാണ് കുട്ടന്‍പിള്ള പൊലീസിന്റെ പല പരാമര്‍ശങ്ങളുമെന്ന് വിമര്‍ശമുയര്‍ന്നു. ഒപ്പം ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്നതും.

പൊലീസിന്‍റെ ഇതുവരെയുള്ള സോഷ്യല്‍ മീഡിയ ഇടപെടലുകളുടെ നാലയലത്തുപോലും നിലവാരവുമില്ല. ഫലത്തില്‍ ഓവറാക്കി ചളമാക്കിയെന്ന് ബോധം വീണ പൊലീസിലെ ഉന്നതര്‍ കുട്ടന്‍പിള്ള പൊലീസിന്‍റെ പരിപാടി അടിയന്തരമായി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പുതിയ പരിപാടി ബോധവല്‍ക്കരണത്തിന് ഉതകുന്നതല്ലെന്നും കൂടുതല്‍ നവീനമായ പരിപാടി ആരംഭിക്കുമെന്നുമാണ് കേരള പൊലീസിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.