LiveTV

Live

Kerala

അമ്പലങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ കരുതിയെന്ന് കടകംപള്ളി

ക്ഷേത്രം തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം പറഞ്ഞതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

അമ്പലങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ കരുതിയെന്ന് കടകംപള്ളി

അമ്പലങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ കരുതിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനം അതേ പടി നടപ്പാക്കുകയാണ് ചെയ്തത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിനു മേല്‍ കുതിരകയറാനെന്നും കടകംപള്ളി പറഞ്ഞു.

ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെടാഞ്ഞിട്ടും അമ്പലങ്ങള്‍ തുറന്നത് വഴി വിശ്വാസികളെ താറടിക്കാനാണ് സംസ്ഥാന ശ്രമിക്കുന്നതെന്നുമുള്ള വി മുരളീധരന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദേവസ്വം മന്ത്രി പ്രതികരിച്ചത്. ക്ഷേത്രം തുറക്കാനുള്ള തീരുമാനം തെറ്റാണെങ്കില്‍ മുരളീധരന്‍ തിരുത്തേണ്ടത് അമിഷായെ ആണെന്നും കേന്ദ്രം പറഞ്ഞത് എല്ലാക്കാലത്തും സംസ്ഥാനം നടപ്പാക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ തീരുമാനം സംസ്ഥാനം ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മതമേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.