LiveTV

Live

Kerala

ക്ഷേത്രങ്ങൾ തുറന്നതിനെ ചൊല്ലി സർക്കാരും ബി.ജെ.പിയും തമ്മിൽ വാക്പോര്

ദേവസ്വം ബോർഡുകൾ യുക്തിസഹമായ തീരുമാനമെടുത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു


ക്ഷേത്രങ്ങൾ തുറന്നതിനെ ചൊല്ലി സർക്കാരും ബി.ജെ.പിയും തമ്മിൽ വാക്പോര്

ക്ഷേത്രങ്ങൾ തുറന്നതിനെ ചൊല്ലി സംസ്ഥാന സർക്കാരും ബി.ജെ.പിയും തമ്മിൽ വാക്പോര് .ദേവസ്വം ബോർഡുകൾ യുക്തിസഹമായ തീരുമാനമെടുത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. എതിർപ്പുന്നയിക്കുന്നവർ ക്ഷേത്രങ്ങൾ തുറക്കണമെന്ന ആവശ്യവുമായി നേരത്തേ സമീപിച്ചിരുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പ്രതികരിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്ന് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കി.

കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന മുസ്ലിം - ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ദേവസ്വം ബോർഡിനെതിരെ രംഗത്ത് വന്നത്.ക്ഷേത്രങ്ങളുടെ കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം നിലപാടുണ്ടായില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഭക്തിയുടേയും ക്ഷേത്രങ്ങളുടേയും കുത്തകാവകാശം ആർക്കും നൽകിയിട്ടില്ലെന്നും മതിയായ സുരക്ഷക്രമീകരണങ്ങളൊരുക്കിയാണ് അമ്പലങ്ങൾ തുറന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു തിരിച്ചടിച്ചു. വിഷയത്തിൽ സർക്കാറും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.