LiveTV

Live

Kerala

കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഭർത്താവിന്‍റെ അറിവോടെയെന്ന് പൊലീസ്

കൂട്ടുപ്രതികളായ രാജൻ, മൻസൂർ, അക്ബർ എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്


കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഭർത്താവിന്‍റെ അറിവോടെയെന്ന് പൊലീസ്

കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഭർത്താവിന്‍റെ അറിവോടെയെന്ന് പൊലീസ്. കൂട്ടുപ്രതികളായ രാജൻ, മൻസൂർ, അക്ബർ എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. ഇവർക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഠിനംകുളം കൂട്ടബലാത്സംഗ കേസ്: യുവതിയെ കാണിച്ച് ഭര്‍ത്താവ് നേരത്തെതന്നെ പണം കൈപ്പറ്റിയിരുന്നുവെന്ന് പൊലീസ്
Also Read

കഠിനംകുളം കൂട്ടബലാത്സംഗ കേസ്: യുവതിയെ കാണിച്ച് ഭര്‍ത്താവ് നേരത്തെതന്നെ പണം കൈപ്പറ്റിയിരുന്നുവെന്ന് പൊലീസ്

അതേസമയം ഇരയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് നൗഫൽ ,അക്ബർ മൻസൂർ എന്നീ പ്രതികളാണ്. യുവതിയുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചതും മകനെ മർദ്ദിച്ചതും ഇവരാണ്. കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഠിനംകുളം ബലാത്സംഗം; അമ്മയെ ആക്രമിക്കുന്നത് കണ്ടെന്ന് അഞ്ച് വയസുകാരന്‍റെ മൊഴി
Also Read

കഠിനംകുളം ബലാത്സംഗം; അമ്മയെ ആക്രമിക്കുന്നത് കണ്ടെന്ന് അഞ്ച് വയസുകാരന്‍റെ മൊഴി

തിരുവനന്തപുരം കഠിനംകുളത്ത് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്‍റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു