LiveTV

Live

Kerala

ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഷാ​ര്‍​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു

ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

യു.​എ.​ഇ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി ശ്ര​ദ്ധേ​യാ​യ ഗ​ർ​ഭി​ണി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഗീ​താ ശ്രീ​ധ​ര​ന്‍റെ ഭ​ർ​ത്താ​വ് നി​ധി​ൻ ച​ന്ദ്ര​ൻ(29) മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഷാ​ര്‍​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ന്‍​ജി​നീ​യ​റാ​യ നി​ഥി​ൻ സാ​മൂ​ഹി​ക​സേ​വ​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ആതിര നാട്ടിലേക്ക്​ മടങ്ങിയ ശേഷവും ലോക്​ഡൗണിൽ പ്രയാസപ്പെടുന്നവർക്ക്​ ഭക്ഷണം എത്തിക്കുവാനും രക്​ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ്​ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയായിരുന്നു ഇദ്ദേഹം.

കേ​ര​ള ബ്ല​ഡ് ഗ്രൂ​പ്പി​ന്‍റ യു​.എ​.ഇ​യി​ലെ കോ​ര്‍​ഡി​നേ​റ്റ​റും കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സ് യൂ​ത്ത് വിം​ഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളു​മാ​യി​രു​ന്നു ഈ ​പേ​രാ​മ്പ്ര സ്വ​ദേ​ശി.

ദു​ബാ​യി​ല്‍ ഐ.​ടി ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ആ​തി​ര വ​ന്ദേ​ഭാ​ര​ത് ആ​ദ്യ വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ​ൻ​കാ​സ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​വ​സ​രം ഒ​രു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഭാ​ര്യ​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ആ ​അ​വ​സ​രം നി​ധി​ന്‍ മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു. റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​നാ​ണ് നി​ധി​ൻ. ദു​ബാ​യ് റാ​ഷി​ദി​യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.