LiveTV

Live

Kerala

ശുചീകരണത്തിനായി ഭൂരിഭാഗം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും തുറന്നില്ല

പള്ളികള്‍ തുറക്കുന്നത് നീട്ടിവെക്കാന്‍ സംഘടനകളും മഹല്ല് കമ്മറ്റികളും തീരുമാനമെടുത്തിരുന്നു

ശുചീകരണത്തിനായി ഭൂരിഭാഗം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും തുറന്നില്ല

ആരാധനാലയങ്ങള്‍ ശുചീകരിക്കാനായിരുന്നു തീരുമാനമെങ്കിലും ഭൂരിഭാഗം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും തുറന്നില്ല.പള്ളികള്‍ തുറക്കുന്നത് നീട്ടിവെക്കാന്‍ സംഘടനകളും മഹല്ല് കമ്മറ്റികളും തീരുമാനമെടുത്തിരുന്നു. ചര്‍ച്ചുകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം ക്രൈസ്തവ സഭകളും.

ആരാധനലയങ്ങള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നതിനാല്‍ ഇന്ന് അണുനശീകരണം നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മുസ്ലീം പള്ളികള്‍ ഭൂരിഭാഗവും ഇന്ന് അടഞ്ഞു കിടന്നു. കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും ഇന്ന് തുറന്നില്ല. മലപ്പുറത്തും സമാനമായിരുന്നു സ്ഥിതി. പാലക്കാട് ജില്ലയില്‍ പള്ളികളില്‍ ഇന്ന് ശുചീകരണം നടന്നില്ല. നാളെ നടക്കുന്ന മുസ്ലീം കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിനു ശേഷമേ പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ. മധ്യകേരളത്തിലും ഭൂരിഭാഗം പളളികളും തുറന്നില്ല.തിരുവനന്തപുരത്ത് പാളയംപള്ളിയും ബീമാ പള്ളിയും അടഞ്ഞു കിടന്നു.

ക്രൈസ്തവ സഭകളുടെ ദേവാലയങ്ങള്‍ ഭൂരിഭാഗവും ഇന്ന് തുറന്നില്ല.എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ഈ മാസം 30ന് ശേഷമേ തുറക്കൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഓര്‍ത്തഡോക്സ് സി.എസ്.ഐ സഭകള്‍ നാളെയാണ് അന്തിമ തീരുമാനമെടുക്കുക.യാക്കോബായ സഭയുടെ പള്ളികള്‍ ചിലയിടങ്ങളില്‍ തുറന്ന് ശുചീകരിച്ചു. യാക്കോബായ സുറിയാനി സഭ കൊല്ലം നിരണം ഭദ്രാസനങ്ങളുടെ കീഴിലെ പള്ളികള്‍ ഈ മാസം അവസാനമേ തുറക്കുവെന്ന് നേരത്തെ അറിയിച്ചിരുന്നു.