LiveTV

Live

Kerala

മുഖാവരണം അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കലക്ടറേറ്റ്

കോവിഡ് പ്രതിരോധത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കലക്ടര്‍ എസ് സുഹാസ്

മുഖാവരണം അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കലക്ടറേറ്റ്

മുഖാവരണം അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കലക്ടറേറ്റ്. ഉപയോഗ ശൂന്യമായ മുഖാവരണങ്ങൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് എറണാകുളം കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ബിന്‍ - 19 പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ബിൻ -19 സംവിധാനത്തിന്റെ ഉത്‌ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു.
ബിൻ -19 സംവിധാനത്തിന്റെ ഉത്‌ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിക്കുന്നു.

മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ ഉണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരമുള്ളതാണ് വി.എസ്സ്.ടി മൊബൈല്‍ സൊലൂഷന്‍സ്. നിക്ഷേപിക്കുന്ന മാസ്‌കുകകളുടെ എണ്ണം പരമാവധി എത്തുമ്പോൾ വിവരം കൈമാറാൻ ഉള്ള സംവിധാനവും ബിൻ -19ൽ ഉണ്ട്. ബിൻ -19 സംവിധാനത്തിന്റെ ഉത്‌ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ഓഫീസിലെ ഈ സംവിധാനം കോവിഡ് പ്രതിരോധത്തിന് മുതൽകൂട്ടാവുമെന്ന് കലക്ടർ പറഞ്ഞു.