LiveTV

Live

Kerala

റഷ്യയില്‍ കുടുങ്ങി 165 എം.ബി.ബി.എസ് മലയാളി വിദ്യാര്‍ഥികള്‍

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ രണ്ട് ഫ്ലൈറ്റ് മാത്രമാണ് റഷ്യയില്‍ നിന്ന് അനുവദിച്ചത്.

റഷ്യയില്‍ കുടുങ്ങി 165 എം.ബി.ബി.എസ് മലയാളി വിദ്യാര്‍ഥികള്‍

കോവിഡ് 19നെ തുടര്‍ന്ന് റഷ്യയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. റഷ്യയിലെ മൊര്‍ദോവിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന 165 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. നിലവില്‍ കോളജിലെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് വിദ്യാര്‍ഥികള്‍. ഈ മാസം കോളജും മെസ്സും അടക്കുന്നതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലാണിവര്‍. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ രണ്ട് ഫ്ലൈറ്റ് മാത്രമാണ് റഷ്യയില്‍ നിന്ന് അനുവദിച്ചത്.