LiveTV

Live

Kerala

കണ്ണൂരിലേക്കുള്ള കെ.എം.സി.സി.യുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് അനുമതി

കോവിഡ് 19മൂലം യുഎഇയില്‍ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

കണ്ണൂരിലേക്കുള്ള കെ.എം.സി.സി.യുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക്  അനുമതി

കോവിഡ് 19മൂലം യു.എ.ഇയില്‍ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കാണ് 30 ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കിയത്. 30 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കെ.എം.സി.സി കത്ത് നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ച നിബന്ധനകള്‍ പ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ കെ. ഇളങ്കോവന്‍ പുറപ്പെടുവിച്ചു.

കണ്ണൂരിലേക്കുള്ള കെ.എം.സി.സി.യുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക്  അനുമതി
കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്