LiveTV

Live

Kerala

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷന് പിന്തുണയുമായി ട്രോളന്‍മാര്‍

വിദേശത്ത് നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുകയും സാമ്പത്തിക പ്രയാസം മൂലം കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുകയാണ് പദ്ധതിയിലൂടെ.

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷന് പിന്തുണയുമായി ട്രോളന്‍മാര്‍

ട്രോളന്‍മാരെ വരെ ട്രോളുന്നവരാണ് മലയാളികള്‍. പക്ഷേ ആ ട്രോളന്‍മാര്‍ ഈ കോവിഡ് കാലത്ത് നല്ല കുറേ പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ഫ്രീക്കന്‍സ് ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പ് കോവിഡ് കാലത്ത് പ്രവാസ ലോകത്തുള്ളവര്‍ക്കാണ് താങ്ങാവുന്നത്. ഗള്‍ഫ് മാധ്യമം - മീഡിയവണ്‍ മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍റെ ഭാഗമായി ഒരു ടിക്കറ്റിന്‍റെ പണം നല്‍കുകയാണ് ഫ്രീക്കന്‍സ് ഇട്ടിക്കോര ട്രോളന്‍സ്.

സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളെ വിമര്‍ശനാത്മകമായി ട്രോളുകളിലൂടെ വിലയിരുത്തുന്നതിനൊപ്പം സമൂഹത്തിന് കൈത്താങ്ങാവുക കൂടിയാണ് ഈ ട്രോളന്‍മാര്‍. അങ്ങനെയാണ് മാധ്യമം - മീഡിയവണ്‍ മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍റെ ഭാഗമായി പ്രവാസ ലോകത്തിന് സഹായമേകുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുകയും സാമ്പത്തിക പ്രയാസം മൂലം കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുകയാണ് പദ്ധതിയിലൂടെ.

ഫ്രീക്കന്‍ ഇട്ടിക്കോര ട്രോള്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ സഹായത്തോടെ ഒരാള്‍ക്ക് ഇനി നാട്ടിലെത്താം. അതിനുള്ള സഹായം അംഗങ്ങള്‍ മീഡിയവണ്‍ സിഇഒ റോഷന്‍ കക്കാട്ടിന് കൈമാറി. കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ടി നാസര്‍, ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എസ് എ അജിംസ് എന്നിവരും പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് ഈ ട്രോള്‍ ഗ്രൂപ്പിലുള്ളത്. ഓരോരുത്തരും കഴിയാവുന്ന തുകയെടുത്താണ് സഹായം കൈമാറിയത്. ഇതിവിടെ അവസാനിക്കുന്നില്ല. കൂടണയാന്‍ ആഗ്രഹിക്കുന്നര്‍ക്ക് ഇനിയുമുണ്ടാകും ഇവരുടെ പിന്തുണ.