Top

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരനായ എ.കെ രാജപ്പൻ ആണ് മരിച്ചത്.

MediaOne Logo

Web Desk

Web Desk

  • Updated:

    2020-06-07 06:49:58.0

Published:

7 Jun 2020 6:49 AM GMT

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
X

ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ എ.കെ രാജപ്പൻ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്സ്റേ ടെക്നീഷ്യനായിരുന്നു.

അതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 9971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 246628 ആയി. ഇന്നലെ 287 മരണം ഉണ്ടായി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 6929 പേരാണ്.

കഴിഞ്ഞ ആഴ്ച്ച 6,500 കോവിഡ് കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒമ്പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. സ്പെയിനിനെ മറികടന്നാണ് ഇന്ത്യ അഞ്ചാമതെത്തിയത്. എന്നാല്‍ ഇറ്റലിയിലും സ്പെയിനിലുമുണ്ടായ അത്രയും മരണം ഇന്ത്യയിലുണ്ടായിട്ടില്ല.

ഡൽഹിയിൽ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡൽഹി സർക്കാർ നിയോഗിച്ച അഞ്ച് അംഗ കമ്മിറ്റിയുടെതാണ് റിപ്പോർട്ട്.

TAGS :

Next Story