LiveTV

Live

Kerala

തിരുവേഗപ്പുറ കോവിഡ് കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് മുഹ്സിന്‍ എം.എല്‍.എ

നിരീക്ഷണത്തിലുള്ളയാളെ പരിശോധനാഫലം വരും മുമ്പ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഗിയെ വീട്ടിലേക്കയച്ച വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചില്ല.

തിരുവേഗപ്പുറ കോവിഡ് കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് മുഹ്സിന്‍ എം.എല്‍.എ

പാലക്കാട് തിരുവേഗപ്പുറ കോവിഡ് കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. നിരീക്ഷണത്തിലുള്ളയാളെ പരിശോധനാഫലം വരും മുമ്പ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഗിയെ വീട്ടിലേക്കയച്ച വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചില്ല. പോസിറ്റീവായ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലും കാലതാമസമുണ്ടായെന്നും എം.എല്‍.എ പറയുന്നു.

ഇന്നലെ പാലക്കാട് ജില്ലയില്‍ 40 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍പെട്ട തിരുവേഗപ്പുറ എന്ന സ്ഥലത്തും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് എം.എല്‍.എ വിമര്‍ശവുമായി രംഗത്ത് എത്തിയത്. ഇദ്ദേഹം ഏഴുദിവസം മുമ്പാണ് വിദേശത്ത് നിന്ന് എത്തിയത്. തുടര്‍ന്ന് പട്ടാമ്പി കോവിഡ് കെയര്‍ സെന്ററിലായിരുന്നു. ഇവിടെ നിന്ന് സ്രവം പരിശോധനക്ക് എടുത്തു. എന്നാല്‍ റിസല്‍ട്ട് വരുംമുമ്പ് തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇക്കാരണത്താല്‍ വീട്ടുകാര്‍ കൂടി ക്വാറന്റൈനില്‍ പോകേണ്ട നിലയിലെത്തി.

ഇന്നു രാവിലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇക്കാര്യം ഗുരുതരമായ വീഴ്ചയാണെന്നാണ് എം.എല്‍.എ പറയുന്നത്.