LiveTV

Live

Kerala

യു.ഡി.എഫില്‍ നിന്ന് ആരെയും അടർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നില്ലെന്ന് കോടിയേരി

കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് ആരെയും അടർത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നില്ലെന്ന് കോടിയേരി

പാര്‍ട്ടിയാണ് കോടതിയും പൊലീസുമെന്ന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ പ്രസ്താവനയെ പൂര്‍ണ്ണമായും കോടിയേരി ബാലകൃഷ്ണന്‍.പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ പരാതി പരിശോധിക്കാന്‍ പാര്‍ട്ടിക്ക് സംവിധാനുണ്ടെന്നും ഇതാവും ജോസഫൈന്‍ ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫിലെ ആരെയും ചാക്കിട്ട് പിടിക്കാന്‍ ഇടത് മുന്നണി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

പമ്പയിലെ മണല്‍ നീക്കവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും സി.പിഐയ്ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും അവ്യക്തതകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.