മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു; സ്രവം കോവിഡ് പരിശോധനക്കയച്ചു
14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനക്കയച്ചു. കോയമ്പത്തൂരിൽ നിന്ന് മെയ് അഞ്ചിനാണ് പാലക്കാട് ചെത്തല്ലൂർ സ്വദേശികളും കുഞ്ഞും എത്തിയത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്.